Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viral Girl

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന് തിരിച്ചടി; പോ​ലീ​സ് സം​ര​ക്ഷ​ണം ഹൈ​ക്കോ​ട​തി റദ്ദാക്കി

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​നും ഭ​ർ​ത്താ​വി​നും ഹൈ​ക്കോ​ട​തി​യി​ൽ തി​രി​ച്ച​ടി. ഇ​രു​വ​ർ​ക്കും ന​ൽ​കി​യി​രു​ന്ന പോ​ലീ​സ് സം​ര​ക്ഷ​ണം ഹൈ​ക്കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി നീ​ക്കി.

ഇ​രു​വ​രെ​യും നി​ല​വി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ലാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. ഹ​ർ​ജി​യി​ൽ പെ​ൺ​കു​ട്ടി​യും ഭ​ർ​ത്താ​വും രേ​ഖ​പ്പെ​ടു​ത്തി​യ മേ​ൽ​വി​ലാ​സ​ത്തി​ലോ ഫോ​ൺ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ത് പെ​ൺ​കു​ട്ടി​യു​ടെ പ​തി​വ് ശൈ​ലി​യാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച കോ​ട​തി, ഇ​നി പെ​ൺ​കു​ട്ടി സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി മ​ധ്യ​പ്ര​ദേ​ശി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ഭ​ർ​ത്താ​വ്. ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹേ​ശ്വ​റി​ലു​ള്ള പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

Kerala

സംരക്ഷണം തേടി വൈറല്‍ പെണ്‍കുട്ടി; മുഖ്യമന്ത്രിക്കടക്കം പരാതി നല്കി

കൊച്ചി: തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി. മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കുമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്.

മഹേശ്വര്‍ സിഐ ഗണ്‍പത് കനയാലും ഒരു വനിതാ എസ്‌ഐയും ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പോക്‌സോ കേസും ഫര്‍മാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയും ഫര്‍മാനും കൊച്ചിയിലുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ എത്തിയത്. ഫര്‍മാനെ മേയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിന്‍റെ പകര്‍പ്പ് മധ്യപ്രദേശ് പോലീസിന് നല്‍കിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് പോലീസ് എത്തിയതെന്ന് തനിക്ക് അറിയില്ലെന്നും കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഫര്‍മാന്‍ ഖാന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്യാനായി മധ്യപ്രദേശ് പോലീസ് ശ്രമിച്ചെങ്കിലും സുഹൃത്ത് പോലീസിന് മുന്നില്‍ ഹാജരായില്ല. മാര്‍ച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാര്‍ ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയും ഫര്‍മാനുമായുള്ള വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്.

Kerala

വൈറൽ പെൺകുട്ടിയുടെ വിവാഹം: അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ. തൃക്കാക്കര പോലീസ് സ്‌റ്റേഷനിലാണ് മധ്യപ്രദേശ് പോലീസ് എത്തിയത്. മഹേശ്വർ സിഐ ഗൺപത് കനയാലും ഒരു വനിതാ എസ്ഐയും ഉൾപ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തിയത്.

തന്‍റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ പ്രായം 16 വയസ് ആണ്, 18 വയസ് പൂർത്തിയായിട്ടില്ല എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.

ജനന സർട്ടിഫിക്കറ്റിൽ പ്രായം 16 വയസ് ആണ്. എന്നാൽ ആധാർ കാർഡിൽ 18 വയസ് പൂർത്തിയായി എന്ന് കാണിച്ച് വിവാഹം നടത്തിയത് എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. അതേസമയം, ഭർത്താവ് ഫർമാൻ ഖാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മാർച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാർ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയും ഫർമാനുമായുള്ള വിവാഹം നടന്നത്. പെൺകുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്. 2025 ജൂണിൽ ലഭ്യമായ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ് തിക ഞ്ഞിരുന്നു. ഇത് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻ കാർഡും എടുത്തത്.

വിവാഹത്തിനായി ആധാർ കാർഡ് ആണ് പെൺകുട്ടി സമർപ്പിച്ചത്. എന്നാൽ മധ്യപ്രദേശിലെ ആശുപത്രി രേഖയിൽ 2009 ഡിസംബർ 30ന് ആണ് പെൺകുട്ടി ജനിച്ചത്. ഇത് വ്യാജമായി തയാറാക്കാൻ ശ്രമം നടന്നെന്ന സംശയത്തിലാണ് കേരള പോലീസ്.

Kerala

മോ​ണ​ലി​സ​യു​ടെ ക​ല്യാ​ണ​ത്തി​ന് പ്ര​മു​ഖ​രു​ടെ നി​ര

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള​യി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ മോ​ണാ​ലി​സ ഭോ​സ്ലെ​യു​ടെ ത​ല​സ്ഥാ​ന​ത്തെ വി​വാ​ഹ​ത്തി​ന് പ്ര​മു​ഖ​രു​ടെ വ​ൻ നി​ര. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ എ.​എ. റ​ഹിം എ​ന്നി​വ​ർ​ക്ക് പു​റ​മേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വ​ൻ പ​ട ത​ന്നെ വി​വാ​ഹ​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്.

ഇ​താ​ണ് യ​ഥാ​ർ​ഥ കേ​ര​ള സ്റ്റോ​റി​യെ​ന്നും വ​ധൂ​വ​ര​ന്മാ​ർ​ക്ക് ആ​ശം​സ നേ​രാ​നാ​ണ് താ​ൻ എ​ത്തി​യ​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. വ​ധൂ​വ​ര​ന്മാ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ആ​ശം​സ​യും നേ​രു​ന്നു​വെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യും പ​റ​ഞ്ഞു.

പൂ​വാ​ർ ശ്രീ ​നൈ​നാ​ർ ദേ​വ ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ക്ഷേ​ത്രം വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​നാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഇ​ത​ര മ​ത​സ്ഥ​നെ വി​വാ​ഹം ക​ഴി​ക്കാ​നു​ള​ള തീ​രു​മാ​ന​ത്തെ പി​താ​വ് എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ മോ​ണാ​ലി​സ ത​ന്‍റെ ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം ത​മ്പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. അ​ച്ഛ​നി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും സു​ഹൃ​ത്താ​യ ഫ​ർ​മാ​ൻ ഖാ​നൊ​പ്പം ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മോ​ണാ​ലി​സ എ​ത്തി​യ​ത്.

കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞ പോ​ലീ​സ് മോ​ണാ​ലി​സ​യു​ടെ പി​താ​വി​നെ വി​ളി​ച്ചു​വ​രു​ത്തി സം​സാ​രി​ച്ചു. 18 വ​യ​സു തി​ക​ഞ്ഞ മോ​ണാ​ലി​സ​യു​ടെ തീ​രു​മാ​ന​മാ​ണ് വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മം എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തോ​ടെ പി​താ​വ് നാ​ട്ടി​ലേ​ത്ത് മ​ട​ങ്ങി. തു​ട​ർ​ന്നാ​ണ് ഇ​ന്നു ത​ന്നെ വി​വാ​ഹ​ത​രാ​കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ സ്വ​ദേ​ശി​യാ​ണ് മോ​ണാ​ലി​സ. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​ണ് ഫ​ർ​മാ​ൻ ഖാ​ൻ. കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​മാ​യ​തോ​ടെ പോ​ണ​ലി​സ​യെ തേ​ടി സി​നി​മ​യി​ൽ നി​ന്ന് അ​വ​സ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു.

ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മോ​ണാ​ലി​സ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഫ​ർ​മാ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം എ​തി​ർ​ത്തി​രു​ന്ന പി​താ​വ് മോ​ണാ​ലി​സ​യെ കു​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ കേ​ര​ള​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up